23 December Monday

കരുണാകരന്റെ കുടുംബത്തെ 
കരിവാരിത്തേച്ചവർക്ക്‌ സീറ്റ്‌: പത്മജ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
തൃശൂർ
കെ കരുണാകരന്റെ കുടുംബത്തെ കരിവാരിത്തേച്ചവർക്കാണ്‌ പാലക്കാട്ട്‌ സീറ്റ്‌ നൽകിയതെന്ന്‌ പത്മജ വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്‌റ്റിന്റെ പൂർണ രൂപം ചുവടെ:
‘പാലക്കാട്‌  രാഹുൽ മാങ്കൂട്ടം മത്സരിക്കുന്നുവെന്ന് കേട്ടു.  ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. 
പാലക്കാട് ഒരു ആൺകുട്ടിപോലും ഇല്ലേ മത്സരിപ്പിക്കാൻ?  കെ കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരിവാരിപ്പൂശിയ ഇയാളെ മാത്രമേ കോൺഗ്രസ്സുകാർക്ക് കിട്ടിയുള്ളോ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു, കെ കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ലെന്ന്. 
  പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം മുരളീധരന് സീറ്റ്‌ നിഷേധിച്ചു’.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top