19 December Thursday

പെൻഷനേഴ്‌സ് 
യൂണിയൻ ധർണ ഡിസംബർ 10ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
തൃശൂർ
കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയന്റെ  ആഭിമുഖ്യത്തിൽ ഡിസംബർ 10ന്  കലക്ടറേറ്റ്‌ , താലൂക്ക് ഓഫീസ് തുടങ്ങിയ  കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും നടക്കും.  11–-ാം പെൻഷൻ പരിഷ്‌കരണ-ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക. 12–--ാം പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസിപ്പ് അപാകം പരിഹരിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.  ജില്ലയിൽ 22 ബ്ലോക്ക് കേന്ദ്രങ്ങളിൽ സമരം നടത്താൻ    ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇ വി ദശരഥൻ അധ്യക്ഷനായി.  സെക്രട്ടറി കെ ചന്ദ്രമോഹൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top