തൃശൂർ
സാഹിത്യ അക്കാദമിയുടെ തനത് ഫണ്ട് സർക്കാർ ഊറ്റിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് സെക്രട്ടറി സി പി അബൂബക്കർ അറിയിച്ചു. ദേശസാൽകൃത ബാങ്കിലുണ്ടായിരുന്ന തനത് ഫണ്ട് കോവിഡ് കാലത്ത് ട്രഷറിയിലേക്ക് വക മാറ്റാൻ സർക്കാർ നിർദേശിച്ചുവെന്ന പരാമർശവും തെറ്റാണ്. കോവിഡിന് മുമ്പുതന്നെ അക്കാദമിയുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിച്ചിട്ടുള്ളതാണ്. തുക സ്ഥിരനിക്ഷേപമായി ട്രഷറിയിൽ ഇപ്പോഴുമുണ്ട്. അപ്രതീക്ഷിത സാമ്പത്തികാവശ്യത്തിനായി ആ തുക വിനിയോഗിച്ചിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനാണ് വാർത്ത.
അക്കാദമിയേയും സർക്കാരിനേയും അപകീർത്തിപ്പെടുത്താനുള്ള ഇത്തരം ആരോപണങ്ങളെ അപലപിക്കുന്നതായും അക്കാദമി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..