19 December Thursday

പ്രൊവിഡന്റ്‌ ഫണ്ട്‌ പെൻഷനേഴ്‌സ്‌ അസോ. പോസ്‌റ്റോഫീസ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

പെൻഷനേഴ്‌സ്‌ അസോസിയേഷൻ, മാർച്ചും ധർണയും

തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പ്രൊവിഡന്റ്‌  ഫണ്ട്‌ പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ പോസ്‌റ്റോഫീസ്‌ മാർച്ചും ധർണയും നടത്തി. 
മിനിമം പെൻഷൻ 9000 രൂപയാക്കുക, ഡിഎ അനുവദിക്കുക, ഉയർന്ന പെൻഷൻ അടിയന്തിരമായി വിതരണം നടത്തുക, ചികിത്സാ സൗകര്യം ഏർപ്പെടുത്തുക, മുതിർന്ന പൗരൻമാർക്കുള്ള റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌  പ്രതിഷേധം സംഘടിപ്പിച്ചത്‌. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എ സിയാവുദീൻ ഉദ്‌ഘാടനം ചെയ്‌തു. പിഎഫ്‌പിഎ ജില്ലാ പ്രസിഡന്റ്‌ കെ രാമനാഥൻ അധ്യക്ഷനായി. ജോസ്‌ ആറ്റുപുറം, ആർ സദാനന്ദൻപിള്ള, വി എ ഷംസുദീൻ, സേതു തിരുവെങ്കിടം എം രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top