22 December Sunday

കൃഷി നശിപ്പിച്ച 
കാട്ടുപന്നികളെ 
വെടിവച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
പുഴയ്ക്കൽ 
ചിറ്റിലപ്പിള്ളിയിലെ പാടശേഖരങ്ങളിലിറങ്ങി  കൃഷി നശിപ്പിച്ച മൂന്ന് കാട്ടുപന്നികളെ  വെടിവച്ചു കൊന്നു. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് അടാട്ട് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം പുതൂർകരിക്ക പാടശേഖര കമ്മിറ്റിയുടെ സഹകരണത്തോടെ അംഗീകൃത ഷൂട്ടർമാരാണ് പന്നിയെ വെടിവച്ചത്. 
ശനി രാത്രി ഒമ്പതുമുതൽ ഞായർ പുലർച്ചെ നാല് വരെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൂന്ന് കാട്ടുപന്നികളെയാണ് വെടിവച്ചു കൊന്നത്. ഏകദേശം 150 കിലോ തൂക്കം വരുന്നവയാണ് മൂന്ന് പന്നികളും. പഞ്ചായത്തംഗം സോണി തരകൻ, പുതൂർകരിക്ക പാടശേഖര സമിതിയംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രോട്ടോകോൾ അനുസരിച്ച് ജഡം സംസ്കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top