ചാലക്കുടി
വെട്ടിക്കുഴിയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. വെട്ടിക്കുഴി കാവുങ്ങ വീട്ടിൽ ജോസിന്റെ പറമ്പിലെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. തെങ്ങുകൾ കുത്തിമറിച്ചിട്ടുണ്ട്. കൊന്നക്കുഴി കോട്ടാമലയിൽ നിന്നാണ് കാട്ടാനക്കൂട്ടമെത്തിയത്. പോറായി വർഗീസിന്റെ പറമ്പിലും നാശനഷ്ടങ്ങളുണ്ടായി. കാട്ടാനയ്‌ക്ക് പുറമെ മലയണ്ണാൻ, മയിൽ, കാട്ടുപന്നി എന്നിവയും മലയോരമേഖലയിലെ കൃഷി വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..