21 December Saturday

കനോലി കനാൽ പ്ലാസ്റ്റിക് മുക്തമാക്കാൻ ജനകീയ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച കനോലി കനാൽ പ്ലാസ്റ്റിക്‌ മുക്ത ക്യാമ്പയിൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ
നവകേരളം മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കനോലി കനാൽ പ്ലാസ്റ്റിക് മുക്ത ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. വയലാർ കോതപറമ്പ് തോടുമുതൽ കോട്ടപുറം കോട്ട വരെയുള്ള കനോലി കനാലിന്റെ പടിഞ്ഞാറൻ തീരത്തും, കരയിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ സിപിഐ എം പ്രവർത്തകർ ശേഖരിച്ചു. ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള  17 ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ആറ് പ്രദേശങ്ങളിലായാണ് മാലിന്യ നിർമാർജന പ്രവർത്തനം നടത്തിയത്. മാലിന്യമുക്ത പ്രതിജ്ഞയും എടുത്തു. ശേഖരിച്ച മാലിന്യങ്ങൾ റീസൈക്ലിങ്ങിന് വേണ്ടി അധികൃതർക്ക് കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ആർ ജൈത്രൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ഷീല രാജകമൽ, ലോക്കൽ സെക്രട്ടറി ടി പി പ്രബേഷ്, നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, ലോക്കൽ കമ്മിറ്റി അംഗം ടി കെ മധു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top