ഇന്റർ സോൺ കലോത്സവത്തിന്
തുടക്കം | Thrissur | Kerala | Deshabhimani | Sunday Nov 17, 2024
23 December Monday
കേരള ആരോഗ്യശാസ്ത്ര സർവകലാശാല

ഇന്റർ സോൺ കലോത്സവത്തിന്
തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
ഒല്ലൂർ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ 2024  ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ’ ന്റെ സ്‌റ്റേജിതര മത്സരങ്ങൾ ഞായറാഴ്‌ച തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളേജിൽ തുടങ്ങി. ആദ്യ ദിനം 28 മത്സരങ്ങൾ പൂർത്തിയായി. 
സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്‌. അഞ്ചു വേദികളിലാണ്‌ മത്സരം. 90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്‌ക്കും. സ്‌റ്റേജ്‌ മത്സരങ്ങൾ തിങ്കളാഴ്‌ച ആരംഭിക്കും. 20വരെയാണ് കലോത്സവം. തിങ്കൾ രാവിലെ 10ന്‌ മന്ത്രി ആർ ബിന്ദു കലോത്സവം  ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top