23 December Monday

മൂന്ന് റോഡുകൾ 
നാല് വരി പാതയാകും

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
ഒല്ലൂർ
ഒല്ലൂർ സെന്റർ വികസനത്തിനായി നിലവിലെ റോഡിന്റെ വീതി 21 മീറ്ററായി വർധിപ്പിക്കും. തലോർ, തൃശൂർ ഭാഗത്തെ റോഡുവികസനത്തിന് 21 മീറ്റർ വീതിയില്‍ 200 മീറ്റർദൂരവും  മരത്താക്കര, എടക്കുന്നി ക്ഷേത്രം വഴി യോജിപ്പിക്കുന്നതിന് 260 മീറ്റർ ദൂരത്തെ ഭൂമിയും ഏറ്റെടുക്കും. ഈ ഭാഗത്തെറോഡ് 21 മീറ്റർ വീതിയിലും ഗേറ്റ് ഭാഗത്തേത് 18.5 വീതിയായും വികസിക്കും. 
തൃശൂർ ഭാഗം, തലോർ ഭാഗം, നടത്തറ ഭാഗം വഴിയടക്കം മൂന്നു വഴിയും നാലുവരി പാതയാകും. കുട്ടനെല്ലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ടാക്സി സ്റ്റാൻഡ് വഴി തലോരിലേക്കും, ഇരിങ്ങാലക്കുട, ചേർപ്പ് ഭാഗത്തേക്കും പോകാം. ഇതോടെ ഒല്ലൂർ സെന്ററിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഓട്ടോ, ടാക്സി പാർക്കിങ്ങിനും ഇവിടെത്തന്നെ സൗകര്യം കണ്ടെത്തും. കൂട്ടായ ചർച്ചയിൽ കൂടിയെ ഇത് നടപ്പിലാക്കുകയുള്ളൂ. ജങ്‌ഷൻ വികസനത്തിൽ  അർഹരായ മുഴുവൻ പേർക്കും പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top