22 December Sunday

മറൈന്‍ എക്‌സ്‌പോ 19മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024
തൃശൂർ
എ ടു സെഡ് ഇവന്റ്സിന്റെയും ബം​ഗളൂരു ഫൺവേൾഡ് അമ്യൂസ്‌മെന്റ പാർക്കിന്റെയും നേതൃത്വത്തിൽ വടക്കേ സ്റ്റാൻഡിന് സമീപമുള്ള പള്ളിത്താമം ​ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മറൈൻ എക്സ്പോയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് 6ന് മേയർ എം കെ വർ​ഗീസ് ഉദ്ഘാടനം ചെയ്യും. ഫിലിപ്പിൻസിൽ നിന്നുള്ള ആറ് മത്സ്യകന്യക വേഷമണിഞ്ഞവരാണ് എക്സ്പോയിലെ പ്രധാന ആകർഷണം. 
 ഒരേ സമയം രണ്ട് മത്സ്യകന്യകമാരാണ് ഉണ്ടാവുക. അന്റാർട്ടിക്കയിലെ കാഴ്ചകളും പ്രദർശനത്തിൽ പുനരാവിഷ്കരിക്കുന്നുണ്ട്.
സ്കൂബാ ഡൈവിങ്ങും അക്രേലിക് ടണൽ അക്വേറിയവുമാണ് മറ്റൊരു പ്രത്യേകത. ലക്ഷങ്ങൾ വിലവരുന്ന ആയിരത്തിലധികം മത്സ്യങ്ങൾ അക്വേറിയത്തിലുണ്ടാകും. വിവിധ വർണങ്ങളിലുള്ള ഡിസ്കസ്, ഷാർക്ക് എന്നിവയെ കാണാനും അവസരമുണ്ട്. 
200 അടി നീളത്തിൽ അണ്ടർ വാട്ടർഅക്രിലിക് ഗ്ലാസ് ടണലും 400 അടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും  പ്രദർശനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്ചയും അവധിദിവസങ്ങളിലും പകൽ 11 മുതൽ രാത്രി ഒമ്പതുവരെ പ്രദർശനം നടക്കും. മറ്റ് ദിവസങ്ങളിൽ പകൽ രണ്ടുമുതൽ ഒമ്പതുവരെ പ്രദർശനം നടക്കും. 120 രൂപയാണ് ഫീസ്. 2025 ജനുവരി 26ന് പ്രദർശനം സമാപിക്കും. എ കെ നായർ, ശ്രീഹരി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top