തൃശൂർ
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച തൃശൂർ മുനിസിപ്പൽ ടൗൺഹാളിൽ ന്യൂനപക്ഷ അവകാശ ദിനാചരണം നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 2.30 ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മാധ്യമ പ്രവർത്തകൻ ടി എം ഹർഷൻ മുഖ്യപ്രഭാഷണം നടത്തും.
എ സൈഫുദീൻ, പി റോസ, പി എം സനീറ, ഫാ. നൗജിൻ വിതയത്തിൽ, അഡ്വ. പി യു അലി, റോണി അഗസ്റ്റിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..