ഇരിങ്ങാലക്കുട
നിറഞ്ഞ സന്തോഷത്തിലാണ് ചിറപറമ്പത്ത് ലീല ‘കരുതലും കൈത്താങ്ങും’ മുകുന്ദപുരം താലൂക്ക് അദാലത്തിലേക്കെത്തിയത്. അദാലത്തിൽ മന്ത്രിമാരായ കെ രാജനും ആര്‍ ബിന്ദുവും ചേര്‍ന്ന് 15പേർക്ക് പട്ടയം കൈമാറി. ആദ്യത്തെയാൾ ലീലയായിരുന്നു. പട്ടയം കൈയിലെത്തിയതോടെ ലീലയുടെ സന്തോഷം ഇരട്ടിയായി. പട്ടയം ഹൃദയത്തോട് ചേർത്ത് അഭിമാനത്തോടെ അവർ പറഞ്ഞു–- ‘‘നിറഞ്ഞ സന്തോഷം’’. മുകുന്ദപുരം താലൂക്ക് അദാലത്തിൽ നെല്ലായി, ഇരിങ്ങാലക്കുട, നെന്മണിക്കര, തൊട്ടിപ്പാൾ, എടത്തിരുത്തി, പടിയൂർ, കടുപ്പശേരി എന്നീ പഞ്ചായത്തുകളിലുള്ളവർക്കാണ് പട്ടയം കൈമാറിയത്. കണയത്ത് മിന്നു, മേപ്പുറത്ത് മാധവി കൊച്ചമണി അമ്മ, കണയത്ത് ഉഷ, പരമേശ്വര സദനത്തിൽ ചിത്രലേഖ, പുല്ലോക്കാരൻ അനീഷ് ജോർജ്, വേലപറമ്പിൽ ഗീത, ചേരാക്കൽ മോഹനൻ, പുല്ലാട്ട് സൂരജ്, സുജിത്, സുധ, സുജ, എരുമത്തുരുത്തി വീട്ടിൽ ശങ്കരനാരായണൻ, പനങ്കൂടൻ വിൻസെന്റ് തോമസ്, പുല്ലോക്കാരൻ ജോൺ ജോർജ്, അരിക്കാട്ട് അമ്മിണി, മാളിയേക്കൽ പറമ്പിൽ കല്യാണി, പുഷ്പോത്ത് വേലായുധന്റെ മക്കളായ ഗീത, രമേഷ്, മാളിയേക്കൽ ആഷ ജോർജ്, പുല്ലോക്കാരൻ ജോർജ് എന്നിവരും ലീലയ്ക്കൊപ്പം മന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി. ദേവസ്വം പട്ടയങ്ങളാണ് അദാലത്തിൽ വിതരണം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..