17 December Tuesday
കരുതലും കൈത്താങ്ങും

ജില്ലയില്‍ താലൂക്ക്തല അദാലത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

"കരുതലും കൈത്താങ്ങും" മുകുന്ദപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട
ജില്ലയിൽ  ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തിന് തുടക്കമായി. മുകുന്ദപുരം താലൂക്ക് അദാലത്താണ് ആദ്യം നടന്നത്. ഇരിങ്ങാലക്കുട ടൗൺഹാളിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, വി ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി, കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കലക്ടർ അഖിൽ വി മേനോൻ, അസി. കലക്ടർ അതുൽ സാഗർ, ഇരിങ്ങാലക്കുട ആർഡിഒ എം സി റജിൽ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top