മാള
കേരള ശാസ്ത്രസാഹിത്യ പരിഷത്തും സോഷ്യൽ ക്ലബ് ലൈബ്രറി വെള്ളാങ്ങല്ലൂരും ചേർന്ന് ബാലവേദി പ്രവർത്തകർക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിഷത്തിന്റെയും വിവിധ വായനശാലകളിലെയും ബാലവേദി പ്രവർത്തകർ പങ്കെടുത്തു. ഒവൈസ് അക്തർ ബാലവേദി ഗാനം പരിശീലിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിക്ക് മേഖലാ ബാലവേദി കൺവീനർ പി ഡി ജയരാജ്, വി എസ് ഉണ്ണിക്കൃഷ്ണൻ, എം എസ് വിപിൻ നാഥ്,
ടി എ ഷിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പാട്ടുകൾ, ഒറിഗാമി, കളിപ്പാട്ട നിർമാണം, ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, മഴ മാപിനി നിർമാണം, വാട്ടർ റോക്കറ്റ് വിക്ഷേപണം എന്നിവയാണ് ഒന്നാംഘട്ട പരിശീലനത്തിൽ നടന്നത്. ആറോളം ബാലവേദി പാട്ടുകളും കടലാസ് പടക്കം, വിവിധയിനം തൊപ്പികൾ, പമ്പരങ്ങൾ, കളിപ്പാട്ടങ്ങൾ, പീപ്പികൾ എന്നിവയുടെ നിർമാണവും ശാസ്ത്ര പരീക്ഷണങ്ങളും കളികളും ക്യാമ്പിൽ പരിശീലിപ്പിച്ചു. അടുത്തഘട്ടം പരിശീലനം ഓണം അവധിക്കു മുമ്പ് നടക്കും. എം കെ സുഗതൻ, എസ് ശോഭന, കെ എം സുധ, രമ രാഘവൻ, പ്രിയൻ ആലത്ത്, എം എസ് ഉണ്ണി, പി എസ് ശങ്കരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..