14 November Thursday

കെഎസ്എഫ്ഡിസി തിയറ്റർ
നിർമാണം ഉടൻ പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ആമ്പല്ലൂരിലെ കെഎസ്എഫ്ഡിസി തിയറ്റർ സമുച്ചയം കെ കെ രാമചന്ദ്രൻ എംഎൽഎയും സംഘവും സന്ദർശിക്കുന്നു

ആമ്പല്ലൂർ 
ആമ്പല്ലൂരിലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ തിയറ്റർ സമുച്ചയത്തിന്റെ  നിർമാണം  പുനരാരംഭിക്കാൻ തീരുമാനിച്ചതായി കെ കെ രാമചന്ദ്രൻ എംഎൽഎ. അളഗപ്പനഗർ പഞ്ചായത്ത് വിട്ടു നൽകിയ 63 സെന്റ് സ്ഥലത്ത് കിഫ്‌ബി ഫണ്ട്‌ 12 കോടി വിനിയോഗിച്ചാണ്‌ നിർമിക്കുന്നത്. നാളുകളായി നിർമാണം നിലച്ച സാഹചര്യമാണ്‌. 
നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. തുടർന്ന്‌ മന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ  യോഗം തിരുവനന്തപുരത്ത് നടന്നു. കെ കെ രാമചന്ദ്രൻ എംഎൽഎ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ്, അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന  കെ രാജേശ്വരി, സെക്രട്ടറി ടി ബി സുഭാഷ്, പി കെ ശേഖരൻ, പ്രിൻസൻ തയ്യാലക്കൽ, ദിനിൽ പാലപ്പറമ്പിൽ, കെഎസ്എഫ്ഡിസി എംഡി ജി വിദ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി സതീഷ്,  അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി പ്രശാന്ത്, പ്രോജക്ട്‌ മാനേജർ എം ആർ രതീഷ്, ഇലക്ട്രിക്കൽ എൻജിനിയർ അർച്ചന പി പ്രഭു, എൻജിനിയർ ആനി ജാക്വിലിൻ, കരാർ കമ്പനി പ്രതിനിധി  എസ് സുബിൻ, അബ്ദുൽ റഹീം, അംജാദ് ഗഫൂർ, കെ വൈശാഖ് എന്നിവർ സന്ദർശനത്തിലും യോഗത്തിലും പങ്കെടുത്തു. വെള്ളിയാഴ്‌ച നിർമാണം പുനരാരംഭിച്ച്‌ ജനുവരി 30 മുമ്പ്‌ പൂർത്തിയാക്കും. കരാർ കമ്പനി ഉന്നയിച്ച വിഷയങ്ങൾ കെഎസ്എഫ്ഡിസിയുടെ ടെക്നിക്കൽ കമ്മിറ്റിക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top