22 December Sunday

ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

അറസ്റ്റിലായ 
ഉമർ ലോ

പുഴയ്ക്കൽ 
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്ന് 1.11 ഗ്രാം ഹെറോയിൻ പിടികൂടി. സംഭവത്തില്‍ അസം കാൺപൂർ സ്വദേശി ഉമർ ലോ (24) യെ പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പേരാമംഗലം എസ്ഐ ഫയാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് അമല നഗർ ബസ് സ്റ്റോപ്പിൽനിന്നാണ് ഇയാളെ പിടികൂടിയത്. ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഗോപാലൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, വിപിൻദാസ്, വൈശാഖ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top