23 December Monday

ബിന്നി ഇമ്മട്ടി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
തൃശൂർ
വ്യാപാര പ്രമുഖനും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവും സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതം മൂലം എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ബുധൻ രാത്രി എട്ടോടെയായിരുന്നു അന്ത്യം. തൃശൂരിലാണ് താമസം. ഇമ്മട്ടി ടവർ ഉടമയാണ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാം ദാനപള്ളി സെമിത്തേരിയിൽ .  പുങ്കുന്നം ഇമ്മട്ടിവീട്ടിൽ പരേതരായ  ജോസഫിന്റെയും മേരിയുടേയും മകനാണ്. സഹോദരങ്ങൾ: ബാബു, ഫിന്നി, ലീന. 
വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും സംസ്ഥാനചുമട്ട് തൊഴിലാളി ക്ഷേമബോർഡ് അംഗവുമാണ്. പൗൾട്രി ഫാർമേഴ്സ് ട്രെഡേഴ്സ്  സമിതി സംസ്ഥാന പ്രസിഡന്റ്‌   വ്യാപാരി വ്യവസായി കോൺഫെഡറേഷനിൽ ജനറൽ കൺവീനർ, തൃശൂർ ശിശുക്ഷേമ ജില്ലാ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം, നാസിക് ഡോൾ ഓണേഴ്സ് സമിതിയിലെ സംസ്ഥാന രക്ഷാധികാരി, റഗ്ബി അസോസിയേഷൻ തൃശൂർ രക്ഷാധികാരി,ബിന്നി ഇമ്മട്ടി ക്രിയേഷൻസിൽ ഡോക്യുമെന്ററി ഫിലിം മേക്കർ, കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷനിൽ ഡയറക്ടർ, പാർട്‌ ഒഎൻഒ ഫിലിംസ് തൃശൂർ രക്ഷാധികാരി,കേരള ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌, തൃശൂർ ഹോക്കി അസോ. രക്ഷാധികാരി യുണൈറ്റഡ് പിജിയൺ ക്ലബ് രക്ഷാധികാരി, പി ജെ ആന്റണി അവാർഡ് ഡോക്യുമെന്ററി ആൻഡ്‌  ഷോർട്ട്ഫിലിമുകളുടെ രക്ഷാധികാരി, സംഗമം സാംസ്കാരിക വേദി പ്രസിഡന്റ്‌  തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
ബിന്നി ഇമ്മട്ടിയുടെ മൃതദേഹം വ്യാഴം രാവിലെ 10 മുതൽ 11.30 വരെ സിപിഐ എം തൃശൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. 12 മുതൽ ഒന്ന് വരെ സ്പോർട്സ് കൗൺസിൽ ഓഫീസിലും തുടർന്ന് ഇമ്മട്ടി ടവറിലെ വീട്ടിലും വയ്ക്കും. വൈകിട്ട് നാലിന് കിഴക്കേകോട്ട മാർ യോഹന്നാൻ മാം ദാനപള്ളി സെമിത്തേരിയിലാണ് സംസ്കാരം. അഞ്ചിന് കിഴക്കെകോട്ടയിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top