23 December Monday

നഷ്ടമായത് മികച്ച വ്യാപാരി സംഘാടകനെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
തൃശൂർ
ബിന്നി ഇമ്മട്ടിയുടെ വേർപാടിലൂടെ തൃശൂരിന് നഷ്ടമായത് മികച്ച സംഘാടകനെ. അപ്രതീക്ഷിതമായാണ് മരണം. ഹൃദ്രോഗത്തെത്തുടർന്ന് നേരത്തേ സ്റ്റെന്റ്‌ ഇട്ടിരുന്നു. വീണ്ടും സ്റ്റെന്റിടാൻ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ബുധൻ രാവിലെയാണ് എത്തിയത്. എന്നാൽ രക്ത സമ്മർദം കുറയുകയായിരുന്നു.
വ്യാപാര മേഖലയിൽ മികച്ച നേതാവ്, സംഘാടകൻ, ഒപ്പം കലാ, സാംസ്കാരിക, കായിക രംഗത്തും ബിന്നി ഇമ്മട്ടി നിറഞ്ഞുനിന്നു. കേരള വ്യാപാരി വ്യവസായി സമിതിക്കു കീഴിൽ വിവിധ വ്യാപാര വ്യവസായ മേഖലകളെ കോർത്തിണക്കി സംഘടനയെ ശക്തമാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ചു.   
കോഴി വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിരന്തരം ഇടപെട്ടു. ടിപ്പർ ഉടമകൾ, ബ്യൂട്ടീഷ്യൻ, ഡ്രൈവിങ് സ്കൂൾ ഉടമകൾ, ഡോൾ സെറ്റ് ഉടമകൾ, അലുമിനിയം ഫേബ്രിക്കേഷൻ സ്ഥാപന ഉടമകൾ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുടെ സംഘടനകൾ രൂപീകരിക്കുന്നതിൽ നേതൃപാടവം കാട്ടി.സിനിമാ, ഡോക്യുമെന്ററി നിർമാണ രംഗത്തും സജീവമായി. പി ജെ ആന്റണി സ്മാരക അവാർഡുകൾ നൽകി നിരവധി കലാകാരന്മാർക്ക് ആദരം നൽകുന്നതിൽ  മുന്നിൽനിന്നു. 
ഹോക്കി, സോഫ്റ്റ് ബോൾ, റഗ്ബി തുടങ്ങി  കായിക മേഖലയിൽ യുവതാരങ്ങൾക്ക് അവസരമൊരുക്കാൻ ക്യാമ്പുകളും മത്സരങ്ങളും സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്നു. തൃശൂരിൽ പൊതു രാഷ്‌ട്രീയ രംഗത്തും സജീവമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top