തൃശൂർ
സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ വികസനവും ഉറപ്പു വരുത്തുന്നതിനായി രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം ദിനകർമപരിപാടിക്ക് തുടക്കമാകുന്നു. സംസ്ഥാനത്ത് 47 വകുപ്പുകളിൽ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യം. തൃശൂർ ജില്ലയിലെ സമഗ്ര വികസനക്കുതിപ്പിനും ഇത് ഊർജം പകരും.
കലാഭവൻ മണിയുടെ സ്‌മാരകത്തിന് തറക്കല്ലിടും. ആയിരക്കണക്കിന് മലയോര കർഷകർക്ക് പട്ടയം കൈകളിലെത്തും. വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കുതിപ്പുണ്ടാവും. മലയോര ഹൈവേ ഉൾപ്പടെ റോഡുകളും പാലങ്ങളും യാഥാർഥ്യമാവും.
ഗവ.മെഡിക്കൽ കോളേജിൽ ചെസ്റ്റ് ആശുപത്രിയിൽ തൃശൂർ - സെറ്റിങ് അപ്പ് ഓഫ് മോഡൽ സിഒപിഡി സെന്റർ, പൾമിനറി റിഹാബിലിറ്റേഷൻ സെന്റർ, ശ്വാസ് ട്രെയിനിങ് സെന്റർ, പേ വാർഡ് രണ്ടാം ഘട്ട നിർമാണം,
രണ്ട് ഹാളുകളിലെ വൂഡെൻ ഗ്യാലറി തുടങ്ങിയ പദ്ധതികളുണ്ട്.
കലാമണ്ഡലത്തിൽ ടൂറിസ്റ്റുകൾക്കുള്ള വിശ്രമ കേന്ദ്രത്തിന്റെയും വുമൺ അമിനിറ്റി സെന്ററിനും 125.94 ലക്ഷം ലേഡീസ് ഹോസ്റ്റൽ 800 ലക്ഷം എന്നീ പദ്ധതികളുണ്ട്.
ഇരിങ്ങാലക്കുട നിപ്‌മറിൽ ഫീഡിങ് ഡിസോഡർ ക്ലിനിക്, - മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിൽ ഔഷധ കേന്ദ്രം, ചാലക്കുടി വാഴച്ചാൽ മേഖലകളിൽ മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സൗരോർജ തൂക്ക് വേലി, തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ റെയിഞ്ച് ഓഫീസിന്റെയും ക്വാർട്ടേഴ്‌സിന്റെയും നിർമാണം, മാള സബ് രജിസ്ട്രാർ ഓഫീസ്, തെരുവുനായ നിയന്ത്രണത്തിനായി ചാവക്കാട് എബിസി സെന്റർ, പനഞ്ചകം ചിറ, സീതാറാം മിൽക്കുളം, മണത്തിട്ട വിഷ്ണുക്ഷേത്രക്കുളം, തേൻകുളങ്ങര ദേവീക്ഷേത്രക്കുളം എന്നിവയുടെ ഉദ്ഘാടനം, ചിറങ്ങര റെയിൽവേ മേൽപ്പാലം, കൊടുങ്ങല്ലൂർ ഗവ. എൽപി സ്കൂൾ, ചേലക്കര പഴമ്പാലക്കോട് പാലം പുനർനിർമാണം, വല്ലൂർ അംബേദ്കർ വികസന പദ്ധതി എന്നീ പദ്ധതികളുണ്ട്.
ക്ഷേത്ര നഗരിയായ ഗുരുവായൂരിൽ കൗസ്തുഭം വിശ്രമകേന്ദ്രത്തിന്റെ നവീകരണം, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കളിസ്ഥലം നിരപ്പാക്കലും പുതിയ ട്രാക്ക് നിർമാണവും, പുന്നത്തൂർകോട്ടയിൽ പുതിയ ആനപ്പുരകളുടെ നിർമാണം, ഫയർ സ്റ്റേഷൻ ഓഫീസ് കെട്ടിടം, പുന്നത്തൂർകോട്ടയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്, ഗുരുവായൂർ ദേവസ്വം നെൻമിനി വൈഷ്ണവം, നെന്മിനി ക്വാർട്ടേഴ്സ്, താമരയൂർ ക്വാർട്ടേഴ്സ് മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നിർമാണം, -ചാവക്കാട് ഹൈസ്കൂളിൽ ഗ്രൗണ്ട് വികസനം തുടങ്ങിയ പദ്ധതികളുമുണ്ട്.
ആറാട്ടുപുഴ 5എംഎൽഡി ജല ശുദ്ധീകരണശാല, ഇൻടേക്ക് വെൽ ആൻഡ് പമ്പ്ഹൗസ്, മുളയം- 3എംഎൽഡി ജല ശുദ്ധീകരണശാല, തൃശൂർ ആകാശപാതയിൽ സോളാർ പാനലുകൾ, 2 ലിഫ്റ്റുകൾ, സെൻട്രലൈസ്‌ഡ് ശീതീകരണ സംവിധാനങ്ങൾ, സൈഡ് കവറിങ്, ഫാൾസ് സീലിങ് എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തികൾ, കടങ്ങോട് നെല്ലിക്കുന്ന് പള്ളിമേപ്പുറം കുടിവെള്ള പദ്ധതി, കുന്നംകുളം എരുമപ്പെട്ടി ജിഎച്ച്എസ്എസ് കളിസ്ഥലം, കുന്നംകുളം ജിഎംബിഎച്ച്എസ്എസ് ഫുട്ബോൾ കോർട്ട്, ക്രിക്കറ്റ് പിച്ച്, കുന്നംകുളം സ്പോർട്സ് ഡിവിഷൻ ഹോസ്റ്റൽ ബിൽഡിങ്, പട്ടിക്കാട് ജിഎച്ച്എസ്എസ് സ്റ്റേഡിയം, നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ സിന്തറ്റിക് ട്രാക്ക്, പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം, വടക്കാഞ്ചേരി പറളിക്കാട് മിനാലൂർ ഗ്രൗണ്ടിലെ ഇൻഡോർ കോർട്ട്, തൃശൂർ എക്സൈസ് ടവർ, ശ്രീ വിവേകാനന്ദ കോളേജ്, സെന്റ് തോമസ് കോളേജ്, വിയ്യൂർ വനിതാ ജയിലിൽ ടോയ്‍ലറ്റ്, ബാത്ത് റൂം, വിയ്യൂർ സെൻട്രൽ ജയലിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം തുടങ്ങി ഒട്ടേറെ പദ്ധതികളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..