23 December Monday

വ്യാപക നാശം: 
18 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

കൊല്ലാറ രാമദാസിന്റെ തകർന്ന വീട്

തൃശൂർ
ജില്ലയിൽ മഴയിൽ വ്യാപക നാശം. വീടുകളും കൃഷിയും നശിച്ചു. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ആളുകളെ സുരക്ഷിതമായി താമസിപ്പിക്കാനായി  ക്യാമ്പുകൾ തുറന്നു. ബുധനാഴ്‌ച മാത്രം 18 വീടുകൾ ഭാഗികമായും ഒരു വീട്‌ പൂർണമായും തകർന്നു. അന്തിക്കാട് മാങ്ങാട്ടുകരയിൽ കൊല്ലാറ രാമദാസിന്റെ വീടാണ്‌ പൂർണമായും തകർന്നത്‌. ചൊവ്വാഴ്‌ച 21 വീടുകൾ ഭാഗികമായി തകർന്നു. തിങ്കളാഴ്‌ച 44 വീടുകൾ തകർന്നു. ഇതിൽ രണ്ട്‌ വീട്‌ പൂർണമായും തകർന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഏഴ്‌ ക്യാമ്പുകളിലായി 78 പേരാണുള്ളത്‌. കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാലക്കുടി, കുന്നംകുളം മേഖലയിലാണ്‌ ക്യാമ്പുകൾ തുറന്നിട്ടുള്ളത്‌. 
വാണിയംപാറ പാത്രകണ്ടത്ത്  മരം വീണ് ട്രാൻസ്‌ഫോർമറും ഏഴ്‌ പോസ്റ്റുകളും വീണിട്ടുണ്ട്.  പാത്രകണ്ടം ഒളകര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. എടത്തിരുത്തിയിൽ രണ്ടര ഏക്കറോളം സ്ഥലത്ത്‌ കൃഷി നശിച്ചു. നൂറോളം കുലച്ച വാഴകൾ ഒടിഞ്ഞു. പടവലം, കയ്പ,   എന്നിവയും വെള്ളം കയറി നശിച്ചു. നാട്ടികയിൽ മരം വീണ് ഓട്ടോറിക്ഷ പൂർണമായി തകർന്നു.
അന്തിക്കാട് 
മാങ്ങാട്ടുകരയിൽ മൺചുവരുള്ള ഓട് വീട് പൂർണമായി തകർന്നു. ചന്ദ്രശേഖര റോഡിൽ  കൊല്ലാറ രാമദാസിന്റെ വീടാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകർന്നത്. മഴ കനത്തതോടെ കുടുംബം വാടക വീട്ടിലേക്ക് താമസം മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top