23 December Monday

മരം വീണ് ട്രാൻസ്ഫോർമറും 
പോസ്റ്റുകളും തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
വാണിയമ്പാറ
പാത്രകണ്ടത്ത് ശക്തമായ കാറ്റിൽ മരം വീണ് ഇലക്‌ട്രിക് ട്രാൻസ്ഫോർമറും പോസ്റ്റുകളും തകര്‍ന്നു. ബുധനാഴ്ച പകല്‍ പെട്ടന്ന് വീശിയടിച്ച കാറ്റിലും മഴയിലുമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ  ഇരുമുള്ള് മരം കടപുഴകി വീണത്. ട്രാൻസ്ഫോർമർ കൂടാതെ ഏഴോളം ഇലക്‌ട്രിക്കൽ പോസ്റ്റുകളും വീണിട്ടുണ്ട്. നിലവിൽ പാത്രകണ്ടം ഒളകര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. ട്രാൻസ്ഫോർമർ മാറ്റുന്ന പണി വ്യാഴാഴ്ച ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top