22 December Sunday

മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ചേർക്കര ഉണ്ണിക്കണ്ടത്ത് മുഹമ്മദിന്റെ വീടിന്റെ മുകളിലേക്കും ഓട്ടോറിക്ഷക്ക് 
മുകളിലേക്കും മരം വീണപ്പോൾ

പുഴയ്ക്കൽ
കോലഴിയില്‍ കനത്ത മഴയത്തും  കാറ്റിലും മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. കോലഴി ത്രിവേണി നഗറില്‍ വില്വമംഗലം വീട്ടില്‍  അനന്തപത്മനാഭന്റ കാറാണ് തകര്‍ന്നത്. ബുധനാഴ്‌ച  പുലര്‍ച്ചെയാണ് സംഭവം. കാറിന്റെ മുന്നിലെയും പിന്‍വശത്തെയും ചില്ലുകൾ തകർന്നു. 
മറ്റു കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. വീടിനോടു ചേര്‍ന്നുള്ള തെങ്ങ് വീണെങ്കിലും ടെറസിലും ചുമരിലും തട്ടി നിന്നതിനാൽ  കൂടുതൽ നാശനഷ്ടം സംഭവിച്ചില്ല.
തൃപ്രയാർ 
നാട്ടിക ചേർക്കരയിൽ കനത്ത മഴയിലും കാറ്റിലും മരം വീണ് ഓട്ടോറിക്ഷയും വീടും തകർന്നു. ചേർക്കര ശാന്തി ലെയ്‌നിൽ ഉണ്ണിക്കണ്ടത്ത് മുഹമ്മദിന്റെ  വീടാണ്‌ തകർന്നത്‌.  ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. 
വർക്ക്ഷോപ്പ് നടത്തുന്ന മുഹമ്മദിന്റെ  മകൻ നജിൻ ടെസ്റ്റിനായി കൊണ്ടുവന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് മരം വീണത്. സംഭവ  സമയത്ത്  രോഗിയായ മുഹമ്മദും മകന്റെ  ഭാര്യയും രണ്ട് മക്കളും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top