19 December Thursday

അര്‍ജുന്‍ പാണ്ഡ്യന്‍ തൃശൂർ കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024
തൃശൂർ 
തൃശൂര്‍ ജില്ലാ കലക്ടറായി അർജുൻ പാണ്ഡ്യൻ വെള്ളിയാഴ്‌ച ചുമതലയേൽക്കും. കലക്ടറായിരുന്ന വി ആർ കൃഷ്ണതേജ ഇന്റർ സ്‌റ്റേറ്റ് ഡെപ്യൂട്ടേഷനിൽ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബർ കമീഷണറുമാണ് അർജുൻ പാണ്ഡ്യൻ. കണ്ണൂർ അസി. കലക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡെവലപ്‌മെന്റ് കമീഷണർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമീഷണർ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിങ്‌ ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിൽനിന്ന്‌ ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദം കരസ്ഥമാക്കിയ അർജുൻ പാണ്ഡ്യൻ ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യൻ–- ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top