08 September Sunday

മഴ തുടരും: ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌

സ്വന്തം ലേഖകൻUpdated: Thursday Jul 18, 2024
തൃശൂർ
ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്ന്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  24 മണിക്കൂറിൽ 115.6 –-204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌. 
കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്‌. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനും സാധ്യതയുണ്ടെന്ന്‌ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നൽകി.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമീഷൻ കൊണ്ടാഴി സ്‌റ്റേഷനു കീഴിലുള്ള ഗായത്രിപ്പുഴയിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. മുന്നറിയിപ്പ്‌ നൽകേണ്ട 32.2 അടിയിലേക്ക്‌ വെള്ളം ഉയർന്നതിനെത്തുടർന്നാണ്‌ നടപടി. 
ജില്ലയിലെ തീരദേശത്ത്‌ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന്‌ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽ കൂടുതൽ പ്രക്ഷുബ്ധമായേക്കും. ബുധൻ രാത്രി 11.30വരെ 2–-3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top