22 November Friday

തീരസുരക്ഷാ പദ്ധതി: 
കടലോര ശുചീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊടുങ്ങല്ലൂർ 

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശ മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തീരസുരക്ഷാ പദ്ധതിയിൽ കടലോര ശുചീകരണത്തിന് തുടക്കമായി. ഏഴ് പഞ്ചായത്തുകളുടെ കടലോരങ്ങളാണ് ശുചീകരിക്കുന്നത്. 
ഇവിടെ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും തുടർന്ന് സിസിടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഇ ടി ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.  എറിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജൻ അധ്യക്ഷനായി. കലക്ടർ അർജുൻ പാണ്ഡ്യൻ പദ്ധതിയുടെ ലോഗോ പ്രകാശിപ്പിച്ചു. 
ആർ കെ ബേബി, നജ്മൽ ഷക്കീർ എന്നിവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകർ അഴീക്കോട് മുനക്കൽ ബീച്ച് ശുചീകരിച്ചു.   മറ്റു പഞ്ചായത്തുകളിലെ മുഴുവൻ ബീച്ചുകളും ശുചീകരിച്ച് ഒക്ടോബർ രണ്ടിന്  പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം എടത്തുരുത്തി ഡിവിഷനിലെ ചാമക്കാല ബീച്ചിൽ നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top