22 December Sunday

മാനിനെ കെട്ടിയിട്ട് ഫോട്ടോയും വീഡിയോ ചിത്രീകരണവും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

വരന്തരപ്പിള്ളി 

പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് ഫോട്ടോയെടുത്ത നാലുപേരുടെ പേരിൽ കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവര്‍ക്കെതിരെയാണ് വനം വകുപ്പ് അധികൃതർ കേസെടുത്തത്. പാലപ്പിള്ളി തോട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ ടാപ്പിങ്  ജോലിക്കെത്തിയ ഇവർ ഒളിവിലാണ്. ആ​ഗസ്ത്  ആറിനായിരുന്നു സംഭവം. പ്രതികൾ മാനിനെ കെട്ടിയിട്ട് ഫോട്ടോയും വീഡിയോയുമെടുക്കുകയായിരുന്നു.  സാമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെയാണ് വനം വകുപ്പ് സംഭവമറിയുന്നത്. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പാലപ്പിള്ളി റേഞ്ച്‌ ഓഫീസർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top