19 November Tuesday

കിലയിൽ ബിരുദം പഠിക്കാം

സ്വന്തം ലേഖകൻUpdated: Sunday Aug 18, 2024

മുളങ്കുന്നത്തുകാവിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില)

പുഴയ്ക്കൽ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) മുളങ്കുന്നത്തുകാവ്‌ ആസ്ഥാനത്ത്‌ ആരംഭിക്കുന്ന കില കോളേജ് ഓഫ്  ഡിസെൻട്രലൈസേഷൻ ആൻഡ്‌ ഗവേണൻസിൽ ബിരുദ കോഴ്സുകൾ തുടങ്ങാൻ കലിക്കറ്റ് സർവകലാശാല അംഗീകാരം നൽകി. രണ്ട്, നാല് വർഷ കോഴ്‌സുകളാണ്‌ തുടങ്ങുക. ബി എ റൂറൽ ഡെവലപ്മെന്റ ആൻഡ്‌ ഗവേണൻസ്, ബി എ ജെൻഡർ ആന്റ്‌ ഡെവലപ്മെന്റ്‌ സ്റ്റഡീസ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്.  
2023 സെപ്തംബറിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായാണ്‌ മന്ത്രി ആർ ബിന്ദു കോളേജ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്‌.  കിലയെ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ കോളേജ്‌ ആരംഭിക്കുന്നത്‌. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാർ നയത്തിന്റെ ഭാഗമായാണ്‌ നടപടി.
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പരിശീലന കോഴ്സുകളും വികേന്ദ്രീകരണം പ്രാദേശിക വികസനം എന്നീ വിഷയങ്ങളിലുള്ള ഗവേഷണങ്ങളുമാണ് കിലയിൽ നിലവിൽ നടക്കുന്നത്‌.  2022-ൽ കിലയുടെ തളിപ്പറമ്പ് ക്യാമ്പസിൽ മൂന്ന് ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കിലയിൽ പുതിയ കോളേജ് ആരംഭിക്കുന്നതുവഴി വലിയ അവസരമാണ് വിദ്യാർഥികൾക്ക് തുറന്നുകിട്ടുക.
മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടലിലൂടെയാണ്‌ കോളേജ്‌ സാധ്യമായതെന്നും ഭാവി പ്രവർത്തനങ്ങൾക്ക്‌ സർക്കാരിൽ നിന്ന്‌ എല്ലാ സഹായവും ഉണ്ടാകണമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top