22 December Sunday

വൈദ്യരത്‌നം ഗ്രൂപ്പ് 
50 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ വൈദ്യരത്‌നം ഗ്രൂപ്പ് നൽകിയ 50 ലക്ഷംരൂപ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. യദു നാരായണൻ മൂസിൽ നിന്ന്‌ 
 മന്ത്രി കെ രാജൻ ഏറ്റുവാങ്ങുന്നു

തൃശൂർ

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈദ്യരത്‌നം ഗ്രൂപ്പ്  50 ലക്ഷം രൂപ നൽകി.  എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. യദു നാരായണൻ മൂസിൽ നിന്ന്‌ സംസ്ഥാന സർക്കാരിനുവേണ്ടി  മന്ത്രി കെ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ വൈദ്യരത്‌നം ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. ഇ ടി നീലകണ്ഠൻ മൂസ്‌,എച്ച്‌ ആർ മേധാവി പി ടി രമേശൻ, ഹെൽത്ത്‌ കെയർ ജനറൽ മാനേജർ അബി ഇട്ടിയവിര എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top