22 November Friday
വനം - വന്യജീവി നിയമം ഭേദഗതി ചെയ്യണം

കർഷക സംഘം ജാഥ 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
തൃശൂർ 
വന്യമൃഗ അക്രമണങ്ങൾക്കെതിരെ വനം –- -വന്യജീവി നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ 25ന് കിസാൻ സഭ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ്‌ ധർണയുടെ ഭാഗമായി കർഷക സംഘം പറവട്ടാനി ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ് ഉപരോധം സംഘടിപ്പിക്കും. സമര പ്രചാരണാർഥം കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥ ബുധനാഴ്‌ച ‍ആരംഭിക്കും. 
വ്യാഴം, വെള്ളി ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ബുധൻ വൈകിട്ട്‌ അഞ്ചിന്‌ എളനാട് സെന്ററിൽ കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജാഥയിൽ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി ക്യാപ്റ്റനും പ്രസിഡന്റ്‌ പി ആർ വർഗീസ് വൈസ് ക്യാപ്റ്റനും  ട്രഷറർ ടി എ രാമകൃഷ്ണൻ മാനേജരുമാണ്‌. 
വനവും ജനവാസ മേഖലയും വേർതിരിക്കാൻ മതിലുകളും വേലികളും ട്രഞ്ചുകളും സ്ഥാപിക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവർക്കും നഷ്ടപരിഹാരം കാലോചിതമാക്കുക, പന്നിയുൾപ്പെടെയുള്ള അക്രമകാരികളായവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, ഉൾവനങ്ങളിൽ മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌  സമരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top