22 December Sunday
വന്യജീവി ശല്യം

ജില്ലാതല ഒപ്പുശേഖരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കർഷക സംഘം പാർലമെന്റ് മാർച്ചിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകുന്ന മെമ്മോറാണ്ടത്തിൽ ജില്ലാതല 
ഒപ്പ് ശേഖരണം ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

പുഴയ്ക്കൽ 
കേരള കർഷക സംഘം 25ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് നൽകുന്ന മെമ്മോറാണ്ടത്തിൽ ജില്ലാതല ഒപ്പുശേഖരണം മുളങ്കുന്നത്തുകാവിൽ സംഘടിപ്പിച്ചു.  വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി മനുഷ്യര്‍ക്കും കൃഷിക്കും നാശം വരുത്തുന്നത് അവസാനിപ്പിക്കുക, വനം വന്യജീവി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കൃഷി നശിച്ചവർക്കും നഷ്ടപരിഹാരം കാലോചിതമാക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ്‌ മാർച്ച്‌.  
കർഷകസംഘം ജില്ലാ സെക്രട്ടറി എ എസ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു. കർഷക സംഘം ഏരിയ സെക്രട്ടറി എ എൻ  കൃഷ്ണകുമാർ അധ്യക്ഷനായി. പി ജി ജയപ്രകാശ്, രഞ്ജു വാസുദേവൻ, ഐ എസ്‌ സുഭാഷ്, കെ എൻ വിജയൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top