24 December Tuesday

‘ഗംഗ' അരങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

കേരള സംഗീത നാടക അക്കാദമിയുടെ റീജണൽ തിയറ്ററിൽ മറീന ആന്റണിയുടെ ഗംഗയുടെ ആദ്യ അവതരണം നടന്നപ്പോൾ

തൃശൂർ
യുവ നർത്തകി മറീന  ആന്റണിയുടെ നൃത്ത രൂപം ‘ഗംഗ’യുടെ ആദ്യ അവതരണം  സംഗീത നാടക അക്കാദമിയുടെ റീജണൽ തിയറ്ററിൽ നടന്നു. ഭരതനാട്യത്തിൽ വ്യവസ്ഥാപിത ചുവടുകൾക്കും ഭാവങ്ങൾക്കും മുദ്രകൾക്കും ലളിതമായ രംഗഭാഷ്യമൊരുക്കിയായിരുന്നു ഗംഗയുടെ അവതരണ രീതി.  നൃത്തകലാകാരൻ ആർ എൽ വി ആനന്ദാണ്‌  45 മിനുട്ട് ദൈർഘ്യമുള്ള നൃത്ത രൂപം ചിട്ടപ്പെടുത്തി സംവിധാനം ചെയ്തത്‌. രാജീവ്‌ ആലുങ്കലിന്റെ വരികൾക്ക് ഗുരുവായൂർ ഭാഗ്യലക്ഷ്മി സംഗീതം നൽകുകയും ആലപിക്കുകയും ചെയ്‌തു. അമേരിക്കയിലെ സാംസ്‌കാരിക വേദിയായ മിത്രാസ് ആർട്സ് ആണ് വേദിയൊരുക്കിയത്. ആദ്യ അവതരണത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം ഡോ. സുഗന്ധി പ്രഭു, അനുപമ മോഹൻ, ജോർജ് എസ് പോൾ, മിത്രാസ് രാജൻ, ഷിറാസ്, ആർ എൽ വി ആനന്ദ് എന്നിവർ ചേർന്ന്‌ നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top