ശൂർ
കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടികൾ മൂന്നോണനാളിൽ ആടിത്തിമർത്തു. കിഴക്കുംപാട്ടുകര ശ്രീധർമശാസ്‌താ ക്ഷേത്രാങ്കണത്തിൽനിന്ന് താളത്തിനൊത്ത് നൃത്തംവച്ചെത്തിയ കുമ്മാട്ടികൾ നാടിനെ ഉത്സവത്തിമിർപ്പിലാഴ്‌ത്തി. വനിതാ കുമ്മാട്ടികളും ആവേശകരമായി.
മാവേലി മന്നന്റെ മടക്കയാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണെന്നും ശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടി രൂപങ്ങളെന്നുമാണ് ഐതിഹ്യം. ശിങ്കാരിമേളം, ബാൻഡ് സെറ്റ്, നാഗസ്വരം, നിശ്ചല ദൃശ്യം, ഫാൻസി ഡ്രസ് തുടങ്ങിയവ കുമ്മാട്ടിക്ക് മാറ്റുകൂട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..