31 October Thursday

കൃഷി നശിപ്പിച്ച് പന്നികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
മണലൂർ
എളവള്ളി,  പാവറട്ടി,  മുല്ലശേരി,  തോളൂർ  പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം.
പാവറട്ടിയിൽ ആനേടത്ത് റോഡ്, വിളക്കുപാടം, എളവള്ളിയിൽ കാക്കശ്ശേരി ആലുംപടി, കുണ്ടുപാടം, പറയ്ക്കാട്, മുല്ലശേരി താണവീഥി, മാനിന, വെങ്കിടങ്ങിൽ കണ്ണോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്. ചേന, ചേമ്പ്, കൂർക്ക, കാച്ചിൽ  തുടങ്ങിയ കൃഷികളുമ പച്ചക്കറികളുമെല്ലാം  ഇവ കുത്തിമറിച്ചു നശിപ്പിക്കുകയാണ്. ഇടവിള കൃഷിയൊന്നും ചെയ്യാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. തെങ്ങിൻ തൈകളുടെ കൂമ്പ് ഭക്ഷിക്കുകയും നെൽച്ചെടികൾ നശിപ്പിക്കുകയും വരമ്പുകൾ കുത്തി മുറിക്കുകയും ചെയ്യുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top