22 December Sunday

സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ തൃശൂർ മേഖലാ സമ്മേളനം 20ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024
തൃശൂർ
സെവൻസ് ഫുട്ബോൾ അസോസിയേഷൻ തൃശൂർ മേഖലാ സമ്മേളനം ഞായറാഴ്ച  തൃശൂർ അമ്പിളിക്കല റെസ്റ്റോറന്റ് ഹാളിൽ നടക്കും. പകൽ 10.30ന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിൻ അധ്യക്ഷനാകും. മേയർ  എം കെ വർ​ഗീസ് മുഖ്യാതിഥിയാകും. 
തൃശൂർ മേഖലയിലെ ബെസ്റ്റ് ടൂർണമെന്റായി തെരഞ്ഞെടുത്ത കെ ആർ തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിക്ക് ഫുട്ബോൾ താരം ഐ എം വിജയനും മികച്ച ടീമായി തെരഞ്ഞെടുത്ത പെരുമ്പാവൂർ ബേയ്സ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവനും പുരസ്കാരം നൽകും. കെ എം ലെനിൻ, കെ ജി ശശി, ടി കെ മധു, എം വി ​ഗിരീഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top