19 December Thursday

ലിജിഷ്മയ്ക്ക് വീടൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024
തൃശൂർ
ഭിന്നശേഷിക്കാരി വി എസ് ലിജിഷ്മയ്ക്ക് ലൈഫ് പദ്ധതിയിലൂടെ വീടൊരുങ്ങും. നാട്ടിക എസ് എൻ കോളേജ് തളിക്കുളം പഞ്ചായത്തിൽ അനുവദിച്ച മൂന്ന് സെന്റ് ഭൂമിയിൽ  ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാൻ സഹായം തേടിയാണ് ലിജിഷ്മ മന്ത്രി ആർ ബിന്ദുവിന്റെ അരികിലേക്കെത്തിയത്. ലിജിഷ്മയുടെയും കുടുംബത്തിന്റെയും സാഹചര്യം മനസ്സിലാക്കിയ മന്ത്രി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ തളിക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. 
നാട്ടിക എസ്എൻ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് ലിജിഷ്മ.  വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. ലൈഫ് മിഷനിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. കോളേജ് നൽകിയ ഭൂമിയിൽ വീട് പണി ആരംഭിക്കാനുള്ള സാമ്പത്തികമില്ലാതിരുന്ന കുടുംബത്തിന് മന്ത്രിയുടെ നീക്കം ആശ്വാസമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top