21 December Saturday

കടലെടുക്കാത്ത പുഞ്ചിരിയായി പുനർഗേഹം

പി വി ബിമൽ കുമാർUpdated: Friday May 19, 2023

പുനർഗേഹം പദ്ധതിയിൽ പോണത്ത് ദേവദാസിന് ലഭിച്ച വീട്

കൊടുങ്ങല്ലൂർ
 ആധുനീക രീതിയിൽ ഡിസൈൻ ചെയ്ത മനോഹരമായ വീട്ടിലേക്ക് താമസം മാറിയപ്പോൾ പോണത്ത് ദേവദാസിന്റെ  മനസിൽ ആഹ്ളാദം തിരതല്ലി. ഭാര്യ അംബികയും മക്കളായ വിഷ്ണുവും, ദേവികയും അതിരറ്റ സന്തോഷത്തോടെയാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്.സർക്കാരിന്റെ പുനർഗേഹം പദ്ധതിയാണ് കടലിനെ പേടിക്കാതെ സമാധനത്താടെ അന്തിയുറങ്ങാൻ ഇവർക്ക് പുത്തൻവീട് നൽകിയത്. 
എടവിലങ്ങ് പഞ്ചായത്തിലെ കാര പുതിയ റോഡ് കടലോരത്താണ് മത്സ്യത്തൊഴിലാളിയായ  ദേവദാസും കുടുംബവും താമസിച്ചിരുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപെടുന്ന പ്രദേശമാണിത്. ഈ സമയത്താണ് പുനർഗേഹം പദ്ധതിയുമായി സർക്കാർ ഇവരെ ചേർത്ത് പിടിച്ചത്. തേക്കിനകത്ത് ഷംസു, കാര്യേഴത്ത് കവിത ബാബു, പാണ്ടികശാലയിൽ വള്ളിയമ്മ, പോണത്ത്സുധാകരൻ, കുഞ്ഞുമാക്കൻപുരക്കൽ വിശ്വനാഥൻ തുടങ്ങി ഒട്ടേറെ കുടുംബങ്ങളാണ് പുനർഗേഹം പദ്ധതിയിലൂടെവീട്‌ ലഭിച്ചത്‌.  കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന വരെ മാറ്റി പാർപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. 
 പദ്ധതിയിൽ ജില്ലയിൽ ഏറ്റവുമധികം വീടുകൾ പണിതീർത്തത് കയ്‌പമംഗലം മണ്ഡലത്തിലാണ്. നിർമാണം പൂർത്തിയായ വീടുകളുടെ താക്കോൽ 28 ന് പെരിഞ്ഞനത്ത് നടക്കുന്ന തീരസദസ്സിൽ മന്ത്രി സജി ചെറിയാൻ കൈമാറും. 27 കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി മണ്ഡലത്തിൽ ചെലവഴിച്ചത്. കടലാക്രമണം അതിരൂക്ഷമായി അനുഭവപ്പെടുന്ന എറിയാട്, എടവിലങ്ങ്, എസ്എൻ പുരം പഞ്ചായത്തുകളിലാണ് കൂടുതൽ വീടുകൾ പൂർത്തീകരിച്ചത് .ബാക്കി വീടുകളുടെ നിർമാണം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top