ഗുരുവായൂർ
വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) വനിതാ ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. വഴിയോരക്കച്ചവട മേഖലയിലെ വനിതകൾക്കും, സംസ്ഥാന സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും കുടുംബശ്രീയുടെയും ഭാഗമായ സ്വയംതൊഴിൽ പദ്ധതിയിലെ സംരംഭകരായ വനിതാ തൊഴിലാളികൾക്കും തദ്ദേശസ്ഥാപനങ്ങളിൽ വിപണന കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
എം ജെ ജനിത അധ്യക്ഷയായി. വനിതാ സബ് കമ്മിറ്റി സംസ്ഥാന കൺവീനർ ജിനി രാധാകൃഷ്ണൻ, ഫെഡറേഷൻ ഭാരവാഹികളായ ടി ശ്രീകുമാർ, ഇ വി ഉണ്ണിക്കൃഷ്ണൻ, പി ടി പ്രസാദ്, സുജാത സദാനന്ദൻ, രചിത വിജീഷ്, ശ്യാം തയ്യിൽ, കെ മണികണ്ഠൻ, സൗമ്യ വീരേഷ്, അനിത ബാബു, അജിത് ഗുരുവായൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സൗമ്യ വീരേഷ് (പ്രസിഡന്റ്), എം ജെ ജനിത (സെക്രട്ടറി).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..