എടത്തിരുത്തി
പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിതുമ്പിൽ കനോലി കനാൽ കരകവിഞ്ഞു. തുടർച്ചയായി പെയ്യുന്ന മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് താഴ്ന്ന പ്രദേശമായ കോഴിത്തുമ്പ് ഭാഗത്ത് വ്യാഴാഴ്ച രാവിലെ കനോലി കനാൽ കരകവിഞ്ഞത്. പുഴയിൽ നിന്ന് രണ്ടടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ശക്തമായ മഴയും, ഡാമുകൾ തുറന്നതും പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായി. പ്രദേശത്തെ വീടുകൾക്കും ചുറ്റും വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്.
ഇതോടെ ഈ ഭാഗത്തെ ആറ് കുടുംബങ്ങളെ പഞ്ചായത്ത് അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. കനോലി കനാലിന്റെ മറ്റു ഭാഗങ്ങൾ വെള്ളം ഉയർന്നിട്ടുണ്ടെങ്കിലും കരയിലേക്ക് കയറിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..