23 December Monday

ദേശീയപാതയിൽ കുഴി: 
മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ദേശീയപാത കല്ലിടുക്കില്‍ വന്‍​ഗതാ​ഗതക്കുരുക്ക്

പട്ടിക്കാട്
മണ്ണുത്തി–-വടക്കാഞ്ചേരി ദേശീയപാതയിൽ കല്ലുടുക്കിൽ റോഡ്‌ തകർന്നതിനെത്തുടർന്ന്‌ വൻ ഗതാഗതക്കുരുക്ക്‌. 
പ്രദേശത്ത്‌ അടിപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ ഇരു ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് പോകുന്നത്.  തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ്‌ തകർന്ന്‌ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്‌. ഇതേത്തുടർന്ന്‌  ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകള്‍ നീണ്ടു. 
ബുധൻ രാത്രിയിൽ തുടങ്ങിയ ഗതാഗതക്കുരുക്ക് വ്യാഴം വൈകിട്ടും പരിഹരിക്കാനായില്ല. 
ഒരു കിലോമീറ്റർ അധികം ദൂരം ഇരുഭാഗത്തേക്കും വാഹനങ്ങൾ സർവീസ് റോഡിൽകുടുങ്ങിക്കിടക്കുകയാണ്. ഗതാഗതക്കുരുക്ക്‌ സ്ഥിരമായിട്ടും സർവീസ് റോഡിലെ കുഴി അടയ്ക്കാൻ ദേശീയപാത അതോറിറ്റി തയാറായിട്ടില്ല. സർവീസ് റോഡിന്റെ നിർമാണത്തിലെ അപാകതയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇത്‌ പരിഹരിക്കാനുള്ള നടപടികളെടുക്കാൻ ദേശീയപാത അധികൃതർ തയ്യാറാകാത്തതാണ്‌ സ്ഥിതി രൂക്ഷമാക്കിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top