ചേർപ്പ്
കനത്ത മഴയെത്തുടർന്ന് ചേർപ്പ്, ചാഴൂർ, താന്ന്യം പഞ്ചായത്തുകളില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ചേർപ്പിലും ചാഴൂരും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. താന്ന്യത്തും ഉടൻ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. ചേർപ്പിൽ പടിഞ്ഞാട്ടുമുറി തോപ്പ്, കുട്ടംകുളം പരിസരം
എട്ടുമുന തുരുത്ത് അംബേദ്കർ നഗർ, പണ്ടാരച്ചിറ എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ള 20 കുടുംബങ്ങൾ ചേർപ്പ് ജെബിഎസ് സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.
ചാഴൂരിൽ കോലോത്തുംകടവിൽ ഇ എം എസ് റോഡ് പരിസരം, കിങ്ങിണി റോഡ് പരിസരം, ഇഞ്ചമുടി, മാരിപ്പാടം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറി. മറ്റുള്ളവരെ ചിറക്കല്‍ എല്‍പി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റിയിട്ടുണ്ട്. താന്ന്യത്ത് പൈനൂർ കരിമ്പാടം, കിഴുപ്പിള്ളിക്കര മാട് പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതിനെ ത്തുടർന്ന് പുള്ള് മനക്കൊടി റോഡിൽ ഗതാഗതം നിരോധിച്ചു. പഴുവിൽ ബണ്ട് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കുണ്ടോളിക്കടവ് പള്ളിപ്പുറം റോഡിൽ വെള്ളം കയറിത്തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..