21 November Thursday

എൻഎസ്‌എസ്‌ ലീഡർഷിപ്‌ ക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

എന്‍എസ്എസ് വളന്റിയര്‍ വര്‍ക്ക് ഡയറി മന്ത്രി ഡോ. ആര്‍ ബിന്ദു 
പ്രകാശിപ്പിക്കുന്നു

തിരുവില്വാമല
വിഎച്ച്എസ്ഇ എൻഎസ്എസ് വളന്റിയർ ലീഡർമാരുടെ സംസ്ഥാനതല ലീഡർഷിപ്‌ ക്യാമ്പ് തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു.  ഭൂരഹിതരും ഭവന രഹിതരുമായവർക്ക് എൻഎസ്എസ് 1000 വീടുകൾ നിർമിച്ചുകൊടുക്കുന്നതോടൊപ്പം വയനാട് മേപ്പാടി പഞ്ചായത്തിൽ 150 വീടുകൾ കൂടി നിർമിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അണിചേരുന്നതിന് സംസ്ഥാനത്തുടനീളം നടക്കുന്ന മിനി ക്യാമ്പുകൾക്ക് മുന്നോടിയാണ്  ലീഡർഷിപ്‌ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകളിലെ ലീഡർമാരാണ് തിരുവില്വാമലയിൽ പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷനായി. വിഎച്ച്എസ് തൃശൂർ റിജിയൺ അസി. ഡയറക്ടർ പി നവീന, വിഎച്ച്എസ് എൻഎസ്എസ് പ്രോഗ്രാം കോ–-ഓർഡിനേറ്റർ ഡോ. പി രഞ്ജിത്ത്, സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ അൻസർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ എസ് നായർ, പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, , ജനപ്രതിനിധികളായ വിനി ഉണ്ണിക്കൃഷ്ണൻ, സിന്ധു സുരേഷ്, പ്രശാന്തി രാമരാജൻ, പ്രിൻസിപ്പൽ പി ജയശങ്കർ, പ്രധാനാധ്യാപിക ജി എ ശ്രീജ, വിഎച്ച്എസ് എൻഎസ്എസ് അസി. പ്രോജക്ട് ഓഫീസർ എം പ്രീത, ബാലു മനോഹർ, ടി വി സതീഷ്, കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.  വളന്റിയർ നിർമിത കുട, ലോഷൻ എന്നിവയുടെ ആദ്യ വിൽപ്പന, വളന്റിയർ വർക്ക് ഡയറി, ദോത്തി ചലഞ്ച്, തോർത്ത് ചലഞ്ച് എന്നിവയുടെ ഉദ്ഘാടനവും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top