തൃശൂർ
ചിമ്മിനി ടൂറിസത്തിന്റെ സുസ്ഥിര വികസനത്തിന് ഇടപെടലുകൾ നടത്തുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ. ചിമ്മിനി ഡാം ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കലക്ടർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
നിലവിലുള്ള ഇക്കോ ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ഡാമിലേക്ക് പ്രവേശനം അനുവദിക്കുന്നതോടെ ജലസേചന ടൂറിസം പുനരാരംഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അറിയിച്ചു. ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇവ നടപ്പാക്കുക. ജലസേചനം, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..