03 December Tuesday

ജാതിക്കയും റബര്‍ഷീറ്റും 
സൂക്ഷിച്ചിരുന്ന ചേക്കിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

മേലൂര്‍ പഞ്ചായത്തിലെ പുഷ്പഗിരിയില്‍ മകരപ്പിള്ളി ജോസ് ജിജുവിന്റെ 
ചേക്കിന് തീപിടിച്ചപ്പോള്‍

ചാലക്കുടി
ജാതിക്കായയും റബർഷീറ്റും സൂക്ഷിച്ചിരുന്ന ചേക്കിന് തീപിടിച്ചു. മേലൂർ പഞ്ചായത്തിലെ പുഷ്പഗിരിയിൽ ബുധനാഴ്ചയായിരുന്നു സംഭവം. മകരപ്പിള്ളി വീട്ടിൽ ജോസ് ജിജുവിന്റെ ഉടമസ്ഥതയിലുള്ള ചേകിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സെത്തി തീയണച്ചു. റബർ ഷീറ്റുകളും ജാതിക്കയും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. റബർഷീറ്റ് പുകയ്‌ക്കാനിട്ടിരുന്ന തീയിൽനിന്നാണ് ചേകിലേക്ക് തീപടർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top