21 December Saturday

മടകളിൽ മെയ്യെഴുത്ത്‌ 
കാണാൻ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ചക്കാമുക്ക് ദേശം

തൃശൂർ

മെയ്യെഴുത്ത്‌ കാണാനും പുലികളോടൊപ്പം സെൽഫിയെടുക്കാനും മടകളിൽ കുടുംബസമേതം എത്തിയത്‌ ആയിരങ്ങൾ. ഇത്തവണ പുലിമടകളിലെ കുടുംബ സാന്നിധ്യം പുലികളിയുടെ ജനകീയത വിളിച്ചോതുന്നതായിരുന്നു. കുടുംബ സമേതം എത്തിയവർ പുലിവര ആസ്വദിച്ചു. പുലികളോടൊപ്പം ഫോട്ടോയെടുത്താണ്‌ മടങ്ങിയത്‌. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ മടകളിലെത്തി പുലികളുടെ ദേഹത്ത്‌ ചായം തേച്ചു. പി ബാലചന്ദ്രൻ എംഎൽഎ, മേയർ എം  കെ വർഗീസ്‌, ഡെപ്യൂട്ടി മേയർ എം എൽ റോസി, കലക്ടർ അർജുൻ പാണ്ഡ്യൻ, മേള പ്രമാണി പെരുവനം കുട്ടൻ മാരാർ എന്നിവരും മടകളിലെത്തി. ബുധനാഴ്‌ച പുലർച്ചെ അഞ്ചുമുതൽ മടകളിൽ മെയ്യെഴുത്ത്‌ ആരംഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top