എടത്തിരുത്തി
മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഓർമപ്പുസ്തകത്തിനുള്ള പുരസ്കാരം എടത്തിരുത്തി കുട്ടമംഗലം സ്വദേശി സജ്ന ഷാജഹാന്റെ ഒഴിവുകാലം, ചെറിയമ്മ എന്നീ രണ്ടു കൃതികൾക്ക്.
പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരം ആദ്യമായിട്ടാണ് ഒരേ എഴുത്തുകാരിയുടെ രണ്ടു പുസ്തകങ്ങൾക്ക് ലഭിക്കുന്നത്. പി കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 27-ന് കണ്ണൂരിൽവച്ച് കഥാകൃത്ത് ടി പത്മനാഭൻ പുരസ്കാരം വിതരണം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..