22 December Sunday

സത്യൻസ്മൃതി പുരസ്കാരം സന്തോഷ് കീഴാറ്റൂരിന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

  തൃശൂർ

ചിറ്റിശേരി സത്യൻ സ്മാരകവായനശാലയുടെ മൂന്നാമതു സത്യൻസ്മൃതി പുരസ്കാരം നടൻ സന്തോഷ് കീഴാറ്റൂരിന്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണു പുരസ്കാരമെന്ന്‌ സംഘാടകർ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ ഏഴിന്‌  ചിറ്റിശേരി അയ്യൻകോവിൽ അയ്യപ്പ ക്ഷേത്ര മൈതാനത്തു നടക്കുന്ന വായനശാലയുടെ വാർഷികാഘോഷത്തിൽ    മന്ത്രി കെ  രാജൻ പുരസ്കാരം സമ്മാനിക്കും.  വാർത്താ സമ്മേളനത്തിൽ ജൂറി കമ്മിറ്റി അംഗങ്ങളായ  അഡ്വ. ഹരിദാസ് എറവക്കാട്, പ്രസിഡന്റ്‌  ദിലീപൻ രംഗമുദ്ര, ഇ ആർ ശാസ്ത്രശർമൻ എന്നിവർ പങ്കെടുത്തു.   നാടക സംവിധായകൻ  ശശിധരൻ നടുവിൽ, നെന്മണിക്കര  പഞ്ചായത്ത് വൈസ് പ്രസിഡന്റ രാജലക്ഷ്മി രെനീഷ് എന്നിവരും ജൂറിയിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top