23 December Monday

എംഡിഎംഎയുമായി 
വടക്കേക്കാട് സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

 

കുന്നംകുളം
  എംഡിഎംഎയുമായി വടക്കേക്കാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് വലിയവീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ  കൊണ്ടുവരുന്നുണ്ടെന്ന് ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും  പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്ന് 2.30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.  വടക്കേക്കാട് ഉൾപ്പെടെയുള്ള മേഖലകളിൽ    മയക്കുമരുന്ന്‌ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top