പുതുക്കാട്
വാട്‌സ് ആപ്പ് വഴി പരിചയപ്പെട്ട മൂത്രത്തിക്കര സ്വദേശിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ട് പ്രതികളെ പുതുക്കാട് പൊലീസ് പിടികൂടി. പെരുമ്പാവൂർ കരിമ്പനക്കൽ മുഹമ്മദ് അഹദൽ (27), കൊണ്ടോട്ടി, അരിമ്പ്ര, പള്ളിയാട്ടിൽ വീട്ടിൽ നജിമുദ്ദീൻ (33) എന്നിവരെയാണ് ആലുവയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. മോട്ടിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് ക്ലബ് എന്ന കമ്പനിയുടെ ട്രേഡിങ് ആപ്പ് വഴി പണം നിക്ഷേപിച്ചാൽ കൂടതൽ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിചായിരുന്നു തട്ടിപ്പ്.
സെപ്തംബർ 5 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയിൽ പുതുക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചാലക്കുടി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ പുതുക്കാട് എസ്എച്ച്‌ഒ വി സജീഷ് കുമാർ, എസ്ഐമാരായ എൻ പ്രദീപ്, എ വി ലാലു, എസ് സിപിഒമാരായ കെ പി രജനീശൻ, ഇ കെ ദീപക്, സിപിഒമാരായ എം എ കിഷോർകുമാർ, ബേസിൽ ഡേവിഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..