23 December Monday

സൗഹൃദം പങ്കുവച്ച്‌ ‘ജോട്ടാ- ജോട്ടി’

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
തൃശൂർ
ഹാം റേഡിയോ വഴി സൗഹൃദം പങ്കുവയ്‌ക്കാൻ വേദിയൊരുക്കി ജോട്ടാ- ജോട്ടി.  എണ്ണൂറോളം വരുന്ന സ്കൗട്ടുകളും ഗൈയ്‌ഡുകളും ഹാം റേഡിയോ വഴിയും ഇന്റർനെറ്റിലൂടെയും  കേരളത്തിലും വിദേശത്തുമുളള സ്‌കൗട്ടുകളും ഗൈയ്‌ഡുകളുമായി പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ക്യാമ്പ്‌ വഴി സാധിച്ചു. 
 കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ്‌  ഗൈയ്‌ഡ്‌സ്   ജില്ലാ അസോസിയേഷനും 23–--ാമത് ട്രിച്ചൂർ സ്കൗട്ട് ഓപ്പൺ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച  ജോട്ടാ- ജോട്ടി  ടി ജെ സനീഷ്‌കുമാർ എംഎൽഎ   ഉദ്ഘാടനം ചെയ്‌തു.  ഡോ. അൻസാർ അധ്യക്ഷനായി.    ജില്ലാ പഞ്ചായത്ത്  അംഗം  ജോസഫ് ടാജറ്റ്,  സി എസ്   സുധീഷ്‌കുമാർ,  ജോസി  ബി ചാക്കോ,  സി ഐ തോമസ്,  ഡോ. ഇ യു രാജൻ,  വി എസ്  ഡേവിഡ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top