22 December Sunday
മാതൃത്വ അവധി

എൻജിനിയറിങ് വിഭാഗം മേധാവിക്കെതിരെ നടപടി വേണം: കെഎയുഇഎ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
 
തൃശൂർ
മാതൃത്വ അവധി  അപേക്ഷയിൽ ഓഫീസ്  നടപടി ക്രമം ലംഘിച്ച എൻജിനിയറിങ്  വിഭാഗം  മേധാവിക്കെതിരെ കാർഷിക  സർവകലാശാല നടപടിയെടുക്കണമെന്ന്‌ കെഎയു എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു. ജീവനക്കാരുടെ പ്രതിഷേധം  ശക്തമായതോടെ  പഴയ തീയതി വച്ച് മാതൃത്വ അവധി അനുവദിച്ചിരിക്കയാണെന്ന്‌ അസോസിയേഷൻ ആരോപിച്ചു.   
സെപ്‌തംബർ 12ന്‌  നൽകിയ അവധി അപേക്ഷയിൽ ഒരു  നടപടിയും സ്വീകരിച്ചിരുന്നില്ല. സെപ്‌തംബർ  23 തീയതിവച്ചാണ്‌ അവധി നൽകിയതായി   ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന്‌ അറിയുന്നു.  എൻജിനിയറിങ് ഡിവിഷനിലെ ബന്ധപ്പെട്ട സെക്ഷനിലും ഇത്തരം ഉത്തരവ് ഇറങ്ങിയതായി  അറിയില്ല.  അവധി ഉത്തരവ് ജീവനക്കാരിക്കും നൽകാതെ ഓഫീസ് കൃത്യ നിർവഹണ ചട്ടം ലംഘിച്ചിരിക്കുകയാണ്. ഇൻസബോർഡിനേഷൻ എന്ന പേരിൽ ജീവനക്കാരിക്കെതിരെ നടപടി എടുക്കാൻ രജിസ്ട്രാർക്ക് ഇദ്ദേഹം  കത്ത്‌  നൽകിയിരുന്നു.  തന്നെ ഭീഷണിപ്പെടുത്തിയതിനെതിരെ  വനിതാ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകാൻ ജീവനക്കാരി ഒരുങ്ങുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top